തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിന്റെ ആകാശത്ത് വെച്ച് സൗദി സേന ഹൂത്തി മിസൈൽ തകർക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു

റിയാദ്: കഴിഞ്ഞ ദിവസം ഹൂത്തികൾ റിയാദിനെ ലക്ഷ്യമാക്കി നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സൗദി പ്രതിരോധ സേന റിയാദിന്റെ ആകാശത്ത് വെച്ച് തകർക്കുന്നതിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.

സൗദി പ്രതിരോധ സേനയുടെ ശക്തമായ ജാഗ്രതയും കാവലുമാണു ഇത് സൂചിപ്പിക്കുന്നത്.

സൗദിക്ക് നേരെ ഹൂത്തികൾ നടത്തിയ വ്യോമാക്രമണങ്ങളെയെല്ലാം പാട്രിയോട്ട് മിസൈലുകൾ ഉപയോഗിച്ചാണു സൗദി പ്രതിരോധ സേന തകർത്തത്.

തകർക്കപ്പെട്ട മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് ഒരു വീടിനു കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്