സൗദിയിൽ മലയാളി നഴ്സുമാർ വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ: രണ്ട് മലയാളി നഴ്സുമാരും ഡ്രൈവറുമടക്കം മൂന്ന് പേർ ത്വാഇഫിനടുത്ത് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു.
വൈക്കം സ്വദേശിനി അഖില, കൊല്ലം സ്വദേശിനി സുബി എന്നീ നഴ്സുമാരാണു മരിച്ചത്. ഡ്രൈവർ കൊൽക്കത്ത സ്വദേശിയാണ്.
ഡ്രൈവറടക്കം എട്ട് പേർ സഞ്ചരിച്ചിരുന്ന വാൻ കൊക്കയിലേക്ക് മറിഞ്ഞാണു അപകടമുണ്ടായത്.
റിയാദിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കി ജിദ്ദയിൽ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
