ജിദ്ദയിൽ വിസിറ്റിംഗ് വിസയിലെത്തിയ മലപ്പുറം സ്വദേശിനിയെ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദ: ഷറഫിയയിൽ മലപ്പുറം സ്വദേശിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം തിരൂരങ്ങാടി സ്വദേശിനി മുബഷിറയെയാണ്(24) ഷറഫിയ ബാഗ്ദാദ്യിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം. സംഭവ സമയം ഭർത്താവും രണ്ട് മക്കളും മറ്റാരു റൂമിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭർത്താവ് റാഷിദ് എം വി, 5 വയസ്സുള്ള പെൺകുട്ടിയും മൂന്ന് മാസം പ്രായമുള്ള ആൺകുട്ടിയുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
