ഹണിബീസ് കുടുംബ കൂട്ടായ്മ റിയാദ് തുണയായി
റിയാദ്: ഇരുവൃക്കകളും തകരാറിലായി ജോലി ചെയാൻ പറ്റാതെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവർത്തകർ തുണയായി.
റിയാദിലെ സുലയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ വളരെ അവശനായ നിലയിൽ കാണുകയും, ബദിയയിലെ സാമൂഹ്യ പ്രവർത്തകനായ റാഫി പുല്ലാളൂർ ഇദ്ദേഹത്തെ അൽറയാൻ ക്ലിനിക്കിലെ ഡോക്ടർ സഫീറിന്റെ അടുക്കൽ എത്തിക്കുകയും, വിദഗ്‌ദ പരിശോധനയിൽ രണ്ടു വൃക്കയും തകരാറിലായതു കണ്ടു ഇദ്ദേഹത്തെ നാട്ടിലേക്ക് അടിയന്തിരമായി അയക്കുവാൻ സാമൂഹ്യ പ്രവർത്തകനായ അസ്‌ലം പാലത്തിനെ അറിയിച്ചതിന്റെയും അടിസ്ഥാനത്തിൽ താൽക്കാലികമായി ഇദ്ദേഹത്തെ സിദ്ദിഖ് കോവൂർ വഴി റിയാദ് ഷുമേശി ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു.
റാഫി പുല്ലാളൂറിന്റെയും റിയാദ് ഹണിബീസ് അംഗങ്ങളായ ഷെമീർ അൽകസർ, അസീസ് അൽമാൽകി, ആനി സാമുവൽ , ജലീൽ കൊച്ചിൻ, കബീർ പട്ടാമ്പി, ഷെരീഫ് വാവാട്, ഷാഹിദ് , ഫൈസൽ പാലക്കാട് , സലാം തൊടുപുഴ,ഷെമീർ അലി, റിയാസ് റഹ്മാൻ, ഷംനാസ് എന്നിവരുടെയും കാരുണ്യത്താൽ, റിയാദിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ശിഹാബ് കൊട്ടുകാട്, കബീർ പട്ടാമ്പി എന്നിവർ തർഹീൽ നിന്നും ഫൈനൽ എക്സിറ് അടിച്ചു വാങ്ങി അദ്ദേഹത്തെ കയറ്റി വിടാനുള്ള ഏർപ്പാടുകൾ ചെയ്യുകയും നാട്ടിലേക്കുള്ള യാത്രയിൽ റാഫി പുല്ലാളൂർ ഇദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
