ജിദ്ദയിൽ പ്രമുഖ ഹൈപർ മാർക്കറ്റ് അടപ്പിച്ചു
ജിദ്ദ: കൊറോണ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി സൗദിയിലെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുന്നു.
ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണു കൊറോണ പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടതിനെത്തുടർന്ന് അധികൃതർ അടപ്പിച്ചത്. ജിദ്ദയിലെ ഹയ്യുൽ മർവയിലെ ഒരു പ്രമുഖ ഹൈപർ മാർക്കറ്റും അടപ്പിച്ചിട്ടുണ്ട്.
അതേ സമയം കൊറോണ വാക്സിനുകൾ ഫാർമസികൾ വഴിയും വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ അൽ ദവാ ഫാർമസി ശൃംഖലക്ക് ഇതിനു അംഗീകാരം ലഭിച്ചിട്ടുണ്ട്.
331 പേർക്കാണു സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 351 പേർ സുഖം പ്രാപിച്ചു. 5 പേർ കൂടി കൊറോണ മൂലം മരണപ്പെട്ടു. നിലവിൽ 2546 പേർ ചികിത്സയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
