Monday, April 21, 2025
Top StoriesWorld

ആശങ്കകൾക്ക് വിരാമം; ചൈനീസ് റോക്കറ്റ് കടലിൽ പതിച്ചു

ലോകത്തെ മുഴുവൻ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ‘ലോങ്ങ്‌ മാർച്ച് 5 B’ കടലിൽ പതിച്ചതായി റിപ്പോർട്ട്.

മാലിദ്വീപിനു പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിലാണു റോക്കറ്റ് പതിച്ചതെന്ന് ചൈനീസ് സ്പേസ് ഏജൻസിയാണു അറിയിച്ചത്.

റോക്കറ്റിന്റെ ഭൂരിഭാഗവും കടലിൽ പതിക്കുന്നതിന്റെ മുമ്പ് കത്തിപ്പോയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ സൗദി അറെബ്യ, ഒമാൻ, ജോർദാൻ, ഫലസ്തീൻ എന്നീ അറബ് രാജ്യങ്ങളിൽ എവിടെയെങ്കിലും റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാൻ  സാധ്യതയുണ്ടെന്നായിരുന്നു ഇന്റർനാഷണൽ സ്പേസ് സെന്ററിനെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ ഒടുവിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കടലിൽ പതിച്ച റിപ്പോർട്ടോടെ ആ ആശങ്കക്ക് അവസാനമായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്