അന്താരാഷ്ട്ര യാത്രക്ക് രണ്ടാം ഡോസ് വാക്സിൻ നിബന്ധനയല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി
റിയാദ്: വിവിധ കാരണങ്ങൾ കൊണ്ട് സെകന്റ് ഡോസ് വാക്സിൻ നൽകുന്നത് വൈകാമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി.
ആദ്യ ഡോസ് നൽകിയതിനു ശേഷം പ്രതിരോധ ശേഷിയുടെ തോത് വിശകലനം ചെയ്തതിൽ നിന്ന് രണ്ടാമത് ഡോസിനുള്ള വ്യക്തമായ ഒരു കാലപരിധി യില്ലെന്നാണു വ്യക്തമാകുന്നത്. ചില വാക്സിനുകൾ സെകന്റ് ഡോസ് നൽകാൻ വൈകുന്നത് മികച്ച പ്രതിരോധ ശേഷി നേടാൻ സഹായിക്കും.
ചില വിഭാഗങ്ങൾക്ക് സെക്കൻഡ് ഡോസ് നൽകാൻ വൈകുന്നത് സമൂഹത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചാണ്. അതിൽ ആശങ്കപ്പെടേണ്ടതില്ല. ചില രാജ്യങ്ങളിൽ രണ്ട് ഡോസുകൾക്കിടയിൽ മൂന്നും നാലും മാസത്തെ ഇടവേളയാണുള്ളത്.
അന്താരാഷ്ട്ര യാത്രകൾക്ക് സെക്കൻഡ് ഡോസ് വാക്സിൻ ഒരു നിബന്ധനയല്ലെന്നും അസീരി പറഞ്ഞു. അതേ സമയം രോഗികളുടെ രോഗപ്രതിരോധ ശേഷി കണക്കിലെടുക്കാതെ രോഗം പടരുന്നതിന്റെ തോതും വരുന്ന രാജ്യങ്ങളിലെ വേരിയന്റുകളും പരിഗണിച്ചാണ് ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ബാധകമാക്കിയിട്ടുള്ളതെന്ന് അസീരി പറഞ്ഞു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa