നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ എത്ര ചിലവ് വരും?
കരിപ്പൂർ: ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാൾക്ക് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് എത്തിച്ചേരുന്നതിനു എത്ര ചിലവ് വരും എന്ന ചോദ്യത്തിനു മറുപടി ഒറ്റയടിക്ക് നൽകാനാവില്ല.
കാരണം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും വാക്സിൻ സ്വീകരിക്കാത്തവർക്കും 14 ദിവസം സൗദിയിലെത്തുന്നതിനു മുംബ് കഴിയുന്ന രാജ്യത്തിന്റെ അവസ്ഥയും ടിക്കറ്റ് നിരക്കും എല്ലാം പരിഗണിച്ചാൽ വ്യത്യസ്ത റേറ്റുകളാണു ലഭിക്കുക.
എങ്കിലും വിവിധ ട്രാവൽ ഏജന്റുമാരുമായി സംസാരിച്ചതിൽ നിന്നും അറേബ്യൻ മലയാളിക്ക് ലഭിച്ച നിരക്കുകളുടെ ഏകദേശ ചിത്രം താഴെ വിവരിക്കാം.
എത്യോപ്യ വഴിയാണു പോകുന്നതെങ്കിൽ സൗദിയിലെ ഒരാഴ്ചത്തെ ക്വാറന്റീൻ ചിലവ് അടക്കം ഫുൾ പാക്കേജിനു ഏകദേശം 1,90,000 രൂപയാണ് ചിലവ് വരുന്നത്. അതേ സമയം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 1,40,000 രൂപ നൽകിയാൽ മതിയാകും.
എന്നാൽ ഈ പാക്കേജുകൾക്ക് രണ്ടാഴ്ച മുമ്പ് തന്നെ ബുക്കിംഗ് ചെയ്താലെ ഈ നിരക്കിൽ ലഭിക്കൂ എന്നും ഏറ്റവും അടുത്ത ഡേറ്റിൽ പോകുന്നതിനു ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും കൂടുമെന്നും ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു.
റഷ്യ വഴി പാക്കേജ് കൊടുക്കുന്ന ഒരു ട്രാവൽ ഏജൻസി സൗദി ക്വാറന്റീൻ അടക്കമുള്ള ഫുൾ പാക്കേജിനു 2,10,000 ആണ് ഈടാക്കുന്നത്. സൗദി ക്വാറന്റീൻ ഇല്ലാതെ 1.50 ലക്ഷം ആണ് അവരുടെ നിരക്ക്.
കിർഗിസ്താൻ വഴി നൽകുന്ന സൗദി ക്വാറന്റീൻ ഫുൾ പക്കേജിനു 2,05000 ആണ് ട്രാവൽ ഏജൻസി ഈടാക്കുന്നത്.
ചുരുക്കത്തിൽ സൗദി ക്വാറന്റീൻ ഇല്ലാതെ 1.40 ലക്ഷത്തിനും 1.50 ലക്ഷത്തിനും ഇടയിലായും സൗദി ക്വാറന്റീൻ അടക്കമാണെങ്കിൽ 1,90,000 ത്തിനും 2,10,000 ത്തിനും ഇടയിലാണു ഇപ്പോൾ ശരാശരി ഒരാൾക്ക് സൗദിയിലെത്താൻ ചിലവ് വരുന്നത്.
ഇവിടെ പ്രധാന വില്ലൻ വിമാന ടിക്കറ്റാണെന്നത് പ്രത്യേകം ഓർക്കണം. ബുക്കിംഗ് കൂടുന്നതിനനുസരിച്ച് വൻ കൊള്ളയാണു പല വിമാനക്കംബനികളും നടത്തുന്നത്. അത് സാധാരണ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുകയാണു ചെയ്യുന്നത്.
ഏതായാലും ബുക്കിംഗ് നടത്തുംബോൾ കുറച്ച് നേരത്തെ ബുക്കിംഗ് നടത്തിയാൽ ടിക്കറ്റ് നിരക്കിൽ കുറച്ചെങ്കിലും ഇളവ് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa