തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ചികിത്സ സഹായ ഫണ്ട് കൈമാറി

ജിദ്ദ: ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തിരൂർ മുത്തൂർ സ്വദേശിക്കുള്ള ചികിത്സ സഹായവും, സി.എച് സെന്ററിനുമുള്ള ജിദ്ദ തിരൂർ മണ്ഡലം കെ.എം.സി.സി യുടെ സഹായങ്ങൾ കൈമാറി.

തിരൂരിൽ വച്ച് നടന്ന ചടങ്ങിൽ തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി ഭാരവാഹി ഡോ:സാജിദിൽ വി ടി യിൽ നിന്ന് മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി റിയാസ് മുത്തൂരും സി എച് സെന്ററിന് വേണ്ടി യൂസുഫ് ഏഴുരിൽ നിന്ന് പയ്യനങ്ങാടി സി എച് സെന്റർ പ്രസിഡന്റ്‌ എം എസ് കബീറും സഹായധനം ഏറ്റുവാങ്ങി.

ചടങ്ങിൽ യൂസുഫ് പൂഴിത്തറ, അൻവർ പാറയിൽ, മലപ്പുറം ജില്ലാ ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഉനൈസ് വി.പി, കുഞ്ഞാവു ഹാജി ഏ.പി, എൻ കെ.റഫീഖ് എന്നിവർ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group