സൗദി വിസിറ്റ് വിസ കാലാവധി നീട്ടാൻ മാർഗം നിർദ്ദേശിച്ച് സൗദി വിദേശകാര്യ മന്ത്രാലയം
ജിദ്ദ: കാലാവധി അവസാനിച്ച വിസകൾ പുതുക്കുന്നതിനുള്ള മാർഗ നിർദ്ദേശവുമായി സൗദി വിദേശകാര്യ മന്ത്രാലയം.
https://enjazit.com.sa/Enjaz/ExtendExpiredVisa എന്ന ലിങ്ക് വഴിയാണു വിസിറ്റ് വിസാ കാലാവധി നീട്ടുന്നതിനു പ്രവാസികൾ അപേക്ഷിക്കേണ്ടത്.
സൗദിക്ക് പുറത്ത് നിന്നും വിദേശികൾക്ക് മേൽ പ്രസ്താവിച്ച ലിങ്ക് വഴി വിസിറ്റ് വിസ പുതുക്കുന്നതിനു അപേക്ഷിക്കാൻ സാധിക്കുമെന്നും അതിനു യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഈ സേവനം ലഭ്യമാക്കുന്നത്. ജൂലൈ 31 വരെയാണ് സൗജന്യമായി പുതുക്കി നൽകുക.
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ റി എൻട്രി വിസാ കാലാവധികൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q