കാറൊന്നും കിട്ടിയില്ല; സൗദിയിൽ വാക്സിൻ സെന്ററിലേക്ക് വിദേശി എത്തിയത് ഒട്ടകപ്പുറത്ത് 40 കിലോമീറ്റർ സഞ്ചരിച്ച്; വീഡിയോ വൈറലാകുന്നു
ദമാം: കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനായി സുഡാൻ പൗരൻ ഒട്ടകപ്പുറത്തേറി വാക്സിനേഷൻ സെന്ററിൽ എത്തിയ വീഡിയോ അറബ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.
ഈസ്റ്റേൺ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ഒട്ടകത്തെ മേക്കുന്ന ജോലി ചെയ്യുന്ന നൂർ എന്ന സുഡാനിയാണു ആദ്യ ഡോസ് വാക് സിൻ സ്വീകരിക്കുന്നതിനായി ഒട്ടകപ്പുറത്ത് എത്തിയത്.
ഗ്രാമത്തിൽ നിന്ന് ഷർഖിയയിലെ അൽ ഉൽ യ ഗ്രാമത്തിലെ വാക്സിനേഷൻ സെന്ററിൽ എത്തുന്നതിനായി ഏകദേശം 40 കിലോമീറ്ററാണു നൂർ ഒട്ടകപ്പുറത്ത് സഞ്ചരിച്ചത്.
ഗ്രാമത്തിൽ നിന്നും വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകുന്നതിനു വാഹനം ലഭിക്കാത്തത് ഒട്ടകത്തെ ഉപയോഗിക്കാൻ തന്നെ നിർബന്ധിതനാക്കുകയായിരുന്നുവെന്ന് നൂർ വ്യക്തമാക്കി.
ഉഷ്ണ കാലാവസ്ഥ പരിഗണിച്ച് പുലർച്ചെ 3 മണിക്കായിരുന്നു നൂർ പുറപ്പെട്ടത്. 8 മണിയോടെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി. രണ്ടാമത്തെ ഡോസും ഒട്ടകപ്പുറത്ത് വന്ന് സ്വീകരിക്കുമെന്ന് നൂർ പറഞ്ഞു.
എഴുത്തും വായനയും അറിയില്ലെങ്കിലും അപ്ലികേഷനുകൾ ഉപയോഗിക്കാറില്ലെങ്കിലും കഴിഞ്ഞ 14 വർഷത്തെ സൗദി ജീവിതം തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കുന്നതിനു സഹായിച്ചതായി നൂർ പറയുന്നു. ഒട്ടകപ്പുറത്തേറി നൂർ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa