ഒട്ടകപ്പുറത്തേറി സൗദി പൗരൻ ഹജ്ജിനു പുറപ്പെട്ടു
അസീർ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകുന്നതിനായി സൗദി പൗരൻ ഉസ്മാൻ അഷാഹീൻ അസീർ പ്രവിശ്യയിൽ നിന്ന് മക്കയിലേക്ക് ഒട്ടകപ്പുറത്തേറി പുറപ്പെട്ടു.
അൽബാഹ വഴിയുള്ള എലഫന്റ് റൂട്ടിലൂടെയാണു ഉസ്മാൻ മക്കയിലേക്ക് പോകുന്നത്.
ഈ രീതിയിൽ ഹജ്ജിനു പോകുന്നതിനു തന്നെ പ്രേരിപ്പിച്ച കാര്യങ്ങൾ ഉസ്മാൻ സൗദി ചാനൽ പ്രതിനിധിയോട് പങ്ക് വെച്ചു.
ചരിത്രപ്രസിദ്ധമായ എലഫന്റ് റൂട്ട് പുനരുജ്ജീവിപ്പിക്കുക, പഴമയും പാരംബര്യവും നില നിർത്തുക എന്നിവയാണ് ഈ രീതി സ്വീകരിച്ചതിന്റെ പിറകിൽ.
ബദുക്കളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനാണു താൻ ബദുക്കളുടെ വസ്ത്രം അണിഞ്ഞതെന്നും ഉസ്മാൻ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa