കത്തിക്കൊണ്ടിരിക്കുന്ന കാർ തന്റെ കാറിൽ കെട്ടി വലിച്ച് രക്ഷകനായി സൗദി പൗരൻ ; വീഡിയോ കാണാം
ദമാമിൽ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിംഗിൽ തീപിടിച്ച കാർ കെട്ടി വലിച്ച് സ്ഥലത്ത് നിന്ന് മാറ്റി സൗദി പൗരൻ രക്ഷകനായി.
അതിരാവിലെ പുറത്ത് പോകുകയായിരുന്ന മുഹമ്മദ് അലീത് എന്ന പൗരൻ പുക കണ്ടപ്പോൾ അത് കെട്ടിടത്തിൽ നിന്നുള്ളതാണെന്നാണു ആദ്യം കരുതിയത്.
പിന്നീട് അടുത്ത് ചെന്ന് നോക്കിയപ്പോഴായിരുന്നു പാർക്കിംഗിൽ ഉണ്ടായിരുന്ന ഒരു കാറിനു തീപ്പിടിക്കുകയായിരുന്നുവെന്ന് മനസ്സിലായത്.
കത്തിക്കൊണ്ടിരിക്കുന്ന കാറിനടുത്ത് വേറെയും കാറുകളും ഇലക്ട്രിക് മീറ്ററുമെല്ലാം ഉണ്ടായതിനാൽ നിമിഷങ്ങൾ കഴിഞ്ഞാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് അലീതിനു മനസ്സിലായി.
തുടർന്ന് അദ്ദേഹം തന്റെ കാറിൽ കത്തിക്കൊണ്ടിരിക്കുന്ന കാറിന്റെ പിൻഭാഗം ഘടിപ്പിച്ച് കാർ റോഡിലേക്ക് വലിച്ച് കൊണ്ട് പോകുകയായിരുന്നു.
അല്പം നിമിഷങ്ങൾ കൂടി കഴിഞിരുന്നെങ്കിൽ കെട്ടിടം കത്തി നശിക്കൽ അടക്കം ഒരു വൻ ദുരന്തം സംഭവിക്കാമായിരുന്ന സാഹചര്യത്തിൽ രക്ഷകനായിനെത്തിയ അലീതിനെ അഭിനന്ദനം.കൊണ്ട് മൂടുകയാണു ആളുകൾ.
അലീത് തന്റെ കാറിൽ കത്തിക്കൊണ്ടിരിക്കുന്ന കാർ കെട്ടി വലിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa