Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ നമസ്ക്കാര സമയത്ത് കടകൾ അടക്കരുതെന്ന നിർദ്ദേശത്തിന്മേലുള്ള ചർച്ചകൾ ശൂറ മാറ്റി വെച്ചു

റിയാദ്: നമസ്ക്കാര സമയത്ത് കടകൾ അടക്കരുതെന്ന നിർദ്ദേശത്തിന്മേലുള്ള ചർച്ചകൾ സൗദി ശൂറ കൗൺസിൽ മാറ്റി വെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശൂറ കൗൺസിൽ സെഷൻ ആരംഭിക്കുന്നതിന്റെ രണ്ട് മണിക്കൂർ മുംബായിരുന്നു പ്രസ്തുത വിഷയത്തിലുള്ള ചർച്ച മാറ്റി വെച്ചത് മെബർമാരെ അറിയിച്ചത്.

ജുമുഅ ഒഴികെയുള്ള നമസ്ക്കാര സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന നിർദ്ദേശമായിരുന്നു ശൂറാ മെമ്പർമാർ ചർച്ചക്കായി നിർദ്ദേശിച്ചിരുന്നത്.

അതോടൊപ്പം പള്ളികളുടെ കെട്ടിട, മെയിന്റനൻസ്, ക്ലീനിംഗ് സേവനങ്ങൾ സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും ശൂറ ഇന്നലെ മാറ്റി വെച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്