Wednesday, November 27, 2024
Saudi ArabiaTop Stories

വിശ്രമമില്ലാത്ത ജോലി കാരണം എക്സിറ്റടിച്ച് നാട്ടിൽ പോകാനിരുങ്ങിയ മലയാളിയെ കഫീൽ വ്യാജ പീഡനക്കേസിൽ കുരുക്കി ജയിലിലാക്കി;ഒടുവിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് പുറത്തിറക്കി

റിയാദ്: വിശ്രമമില്ലാത്ത ജോലി അവസാനിപ്പിച്ച് നാട്ടിൽ പോകാനൊരുങ്ങിയ ഹൗസ് ഡ്രൈവറാായ മലപ്പുറം സ്വദേശിയെ സ്പോൺസർ വ്യാജ സ്ത്രീ പീഡനക്കേസ് ആരോപിച്ച് കുടുക്കി ജയിലിലാക്കി.

ഒരു വർഷം മുമ്പ് പുതിയ കഫീലിനടുത്തേക് സ്പോൺസർഷിപ്പ് മാറിയ ഇദ്ദേഹം വിശ്രമമില്ലാത്ത ജോലി  കാരണം ഇനി തുടരാനാകില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് അടിച്ചിട്ടുണ്ടെന്നും ടിക്കറ്റ് വാങ്ങി വരാനും കഫീൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ടിക്കറ്റ് വാങ്ങി വന്ന മലയാളിയെ ഹുറൂബ് ആയി രേഖപ്പെടുത്തിയ സ്പോൺസർ പോലീസിനെ വിളിച്ച് സ്ത്രീ പീഡനക്കേസ് ആരോപിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണം കഴിഞ്ഞ് ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചെങ്കിലും ഹുറൂബ് രെജിസ്റ്റർ ചെയ്തിരുന്നതിനാൽ മോചനം സധ്യമായിരുന്നില്ല.

എന്നാൽ വിഷയം സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ സുഹൃത്ത് സുഹൈൽ വഴി അറിയുകയും സിദ്ദീഖ് സ്പോൺസറുടെ ചതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും നിയമപരമായി നീങ്ങുമെന്ന് അറിയിക്കുകയും ചെയ്തതിനാൽ ജാമ്യം ലഭിച്ചു.

തുടർന്ന് ലേബർ കോർട്ടിൽ പോയി ഹുറൂബ് നീക്കാനും കഫാല മാറാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള വ്യാജ കേസുകൾ വരുമ്പോൾ കൂടുതൽ പൊല്ലാപ്പ് ഭയന്ന് ശിക്ഷ ഏറ്റു വാങ്ങേണ്ടതില്ലെന്നും നിയമപരിരക്ഷ ലഭിക്കുമെന്നും ആവശ്യമുള്ള എല്ലാ സഹായങ്ങളും നൽകാൻ താൻ സന്നദ്ധനാണെന്നും സിദ്ദീഖ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്