Sunday, March 8, 2026
Saudi ArabiaTop Stories

ആൺകുട്ടികളാണെങ്കിൽ എന്നെ പിടിക്കൂ എന്ന് പറഞ്ഞ് സൗദി പോലീസിനെ വെല്ലുവിളിച്ച വിദേശി മണിക്കൂറുകൾക്കകം പിടിയിൽ; വീഡിയോ കാണാം

ത്വാഇഫ്: സൗദി പോലീസിനെ വീഡിയോ ക്ലിപിലൂടെ വെല്ലു വിളിച്ച വിദേശി യുവാവ് മണിക്കൂറുകൾക്കകം സൗദി പോലീസിന്റെ പിടിയിലായി.

ത്വാഇഫിലെ ഒരു മല മുകളിൽ നിന്നായിരുന്നു എത്യോപ്യൻ യുവാവ് പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ ചിത്രീകരിച്ചത്.

ഇവിടെ വന്ന് എന്നെ പിടിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളാണ് ആൺകുട്ടികൾ എന്ന് യുവാവ് വെല്ലു വിളിക്കുകയായിരുന്നു. ഇയാൾ നുഴഞ്ഞു കയറ്റക്കാരനായ നിയമ ലംഘകനായിരുന്നു.

മലമുകളിൽ നിന്നായതിനാൽ തന്നെത്തേടിയെത്താൻ സൗദി പോലീസിനു സാധിക്കില്ലെന്ന ധൈര്യമായിരുന്നു വെല്ലുവിളിക്ക് പിറകിൽ.

പോലീസ് പിന്തുടർന്നെത്തി പിടികൂടിയപ്പോൾ തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് യുവാവ് പറയുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്