Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യത്യസ്ത കംബനികളുടെ കൊറോണ വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നതിനു അംഗീകാരം

റിയാദ്: ഒരു വ്യക്തിക്ക് രണ്ട് വ്യത്യസ്ത കംബനികളുടെ വാക്സിൻ സ്വീകരിക്കാമെന്ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി.

സൗദി ആരോഗ്യമന്ത്രാലയമാണു ഇക്കാര്യം ഒഫീഷ്യൽ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

രണ്ട് വ്യത്യസ്ത കംബനികളുടെ വാക്സിനുകൾ നൽകുന്നത് ഫലപ്രദമാണെന്ന അന്താരാഷ്ട്ര ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണു അംഗീകാരം നൽകിയത്.

രണ്ടാമത് ഡോസ് വ്യത്യസ്ത കംബനികളുടേത് നൽകുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ ആരോഗ്യമന്ത്രാലയം പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു വ്യക്തി രണ്ടാമത് ഡോസ് വാക്സിൻ വ്യത്യസ്ത കംബനിയുടേത് സ്വീകരിക്കുന്നത്  കൊറോണയെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണെന്ന് സൗദിയിലെത്തന്നെ ആരോഗ്യ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്