Tuesday, September 24, 2024
Saudi ArabiaTop Stories

റിയാദിൽ ഇന്ന് രാത്രി മഴയുണ്ടാകുമെന്ന് പ്രവചനം

റിയാദ്: അടുത്ത ഏതാനും മണിക്കൂറുകളിൽ റിയാദിലെ വിവിധ ഗവർണ്ണറേറ്റുകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് റിയാദ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മേധാവി ആയിദ് അൽ ബൽവി അറിയിച്ചു.

മഴക്കുള്ള സാധ്യത ഇന്ന് രാത്രിയും നാളെ പകലും നില നിൽക്കുന്നതായി ആയിദ് ബൽവി സൂചിപ്പിച്ചു. ഇടിമിന്നലും സാമാന്യം ഭേദപ്പെട്ട മഴയും ഉണ്ടാകുമെന്നാണു നിരീക്ഷണം.

ഇന്നലെയും കഴിഞ്ഞ ഏതാനും മണിക്കൂറുകളിലും റിയാദിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെട്ടിരുന്നു. ഇന്നലെ ശക്തമായ പൊടിക്കാറ്റിനും തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു.

അടുത്ത വ്യാഴം വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഐസ് വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്