സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നു.
സൗദിയിൽ രണ്ട് ഡോസ് കൊറോണ വൈറസ് വാക്‌സിൻ സ്വീകരിച്ച വിദ്യാർത്ഥികൾക്കായി ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇന്റർമീഡിയറ്റ്, സെക്കണ്ടറി ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ക്‌ളാസ്സുകൾ പുനരാരംഭിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസം അൽ ഷെഹ്രിയാണ് ഇക്കാര്യം അറിയിച്ചത്.
കെജി തലത്തിലും, എലെമെന്ററി വിഭാഗത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒക്ടോബർ 30 മുതലോ അല്ലെങ്കിൽ സൗദി ജനസംഖ്യയുടെ 70 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷമോ ആയിരിക്കും ക്ലാസുകൾ പുനരാരംഭിക്കുന്നത്.
സ്കൂളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ എല്ലാ വിദ്യാർത്ഥികളും എത്രയും പെട്ടന്ന് വാക്സിൻ എടുക്കണമെന്ന് അൽ ഷെഹ്‌രി അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa