സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ ഇടിമിന്നലും കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ്, നജ്രാൻ, ഈസ്റ്റേൺ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമാകും.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പൊടിക്കാറ്റ് വൈകുന്നേരം 8 മണി വരെ നീണ്ടേക്കും. ദൂരക്കാഴ്ചക്ക് തടസ്സം ഉണ്ടാകും.
മക്ക, മദീന പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ഇത് ഉച്ച മുതൽ വൈകുന്നേരം 8 മണി വരെ നില നിൽക്കും.
ജിസാൻ, അസീർ, അൽബാഹ പ്രവിശ്യകളിലെ പല ഭാഗങ്ങളും ഇതേ അവസ്ഥക്ക് സാക്ഷ്യം വഹിക്കും.
തബൂക്കിൽ ശക്തമായ കാറ്റ് തിരമാലകൾ ഉയരാൻ കാരണാകുമെന്നും നിരീക്ഷണത്തിൽ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa