ജിദ്ദയിൽ അതി വേഗതയിൽ വന്ന കാർ ട്രക്കിലിടിക്കുന്ന വീഡിയോ കാണാം
ജിദ്ദ: ഒരു ഇൻ്റർസെക്ഷനിൽ അതി വേഗം പാഞ്ഞ് വന്ന ഒരു കാർ ട്രക്കിലിടിക്കുന്ന വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നു.
കാർ ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണു അപകടത്തിൻ്റെ കാരണമെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
റോഡിൻ്റെ മറ്റൊരു ദിശയിലേക്ക് നീങ്ങുന്ന ട്രക്കിൻ്റെ മദ്ധ്യ ഭാഗത്തേക്കാണു അമിത വേഗതയിൽ ഓടിയെത്തിയ കാർ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഒരു വശത്തേക്ക് ചെരിയുന്നത് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
വാട്ടർ കാനുകളുമായി പോകുന്ന ട്രക്കിലാണു കാർ ഇടിച്ചത്. കാർ ഇടിക്കുന്ന സമയം വാട്ടർ കാനുകൾ റോഡിലേക്ക് തെറിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
