സൗദിയിൽ വനിതാ ജീവനക്കാരിയെ ശല്യം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച വിദേശിയെ കസേരയെടുത്തെറിഞ്ഞ് വീഴ്ത്തി സെക്യൂരിറ്റി ജീവനക്കാരൻ; വൈറലായി വീഡിയോ
ഹായിൽ: ഒരു മാളിനുള്ളിലെ വനിതാ ജീവനക്കാരിയെ ശല്യം ചെയ്തതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിദേശിയെ സൗദി സെക്യൂരിറ്റി ജീവനക്കാരൻ കസേര കൊണ്ടെറിഞ്ഞ് വീഴ്ത്തി പിടി കൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
തന്നെ ശല്യം ചെയ്യുന്നതായി വനിതാ ജീവനക്കാരി സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ച സമയത്താണു വിദേശി രക്ഷപ്പെടാൻ ശ്രമിച്ചത്.
വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങിയ പ്രതിയെ തടയാനായി സമീപത്തുള്ള കസേരയെടുത്ത് സെക്യൂരിറ്റി ജീവനക്കാരൻ എറിയുകയായിരുന്നു.
അബ്ദുറഹ്മാൻ അൽശമ്മാരി എന്നാ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതിയെ കസേര കൊണ്ടെറിഞ്ഞ് വീഴ്ത്തിയത്.
അയാൾ കുറ്റം ചെയ്തത് കൊണ്ടാണു രക്ഷപ്പെടാൻ ശ്രമിച്ചത്. അയാൾ രക്ഷപ്പെടുന്നത് എനിക്ക് നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് അപ്പോൾ ആവശ്യമായത് ചെയ്തു. ഇനി അതിൻ്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും നേരിടാൻ താനൊരുക്കവുമാണെന്ന് അബ്ദുറഹ്‌മാൻ പറഞ്ഞു.
കസേര കൊണ്ട് ഏറ് കിട്ടി താഴെ വീണ വിദേശിയെ അബ്ദുറഹ്‌മാനും തൻ്റെ സുഹൃത്തും ചേർന്ന് പിടി കൂടി ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ അവസാനം പ്രതിക്ക് പെൺകുട്ടി മാപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
മാളിൽ നിന്ന് വിദേശി രക്ഷപ്പെടാൻ ശ്രമിക്കുന്നതും അബ്ദുറഹ്‌മാൻ കസേര കൊണ്ടെറിയുന്നതും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
