Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശികളുമായുള്ള കടലാസിലെഴുതിയ തൊഴിൽ കരാറുകൾ പരിഗണിക്കില്ല

ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ഇലക്ട്രോണിക് പ്ളാറ്റ് ഫോമായ ഖിവയിലേക്ക് മാറ്റാൻ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

അടുത്ത വർഷം തുടക്കം മുതൽ വിദേശ തൊഴിലാളികളുമായുള്ള കടലാസിലെഴുതിയ തൊഴിൽ കരാറുകൾ ലേബർ കോർട്ടുകളും മന്ത്രാലയവും സ്വീകരിക്കില്ല.

വിദേശ തൊഴിലാളി ജോലിക്ക് ഹാജരായ ദിവസം മുതലുള്ള ഇലക്ട്രോണിക് തൊഴിൽ കരാർ നിർബന്ധമായും സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറേക്കണ്ടതുണ്ട്.

തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി ഇലക്ട്രോണിക് പ്ളാറ്റ് ഫോമുകളിലേക്ക് മാറ്റി ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാകാനും മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

കരാറുകൾ ഖിവ പോർട്ടലുകളിലേക്ക് മാറുന്നതോടെ സൗദി മാനവ വിഭവശേഷി മന്ത്രാലയം സമീപ കാലങ്ങളിൽ രൂപം നൽകിയ പല പുരോഗമനപരമായ നീക്കങ്ങളുടെയും ഗുണഫലങ്ങൾ ഇരു കക്ഷികൾക്കും ലഭ്യമായേക്കും.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളിയുടെ പ്രൊഡക്റ്റിവിറ്റി കൂട്ടുന്നതിനും തൊഴിൽ തർക്കങ്ങൾ കുറക്കുന്നതിനും കരാർ കാലാവധികൾ വ്യക്തമായി അറിയാനുമെല്ലാം തൊഴിൽ കരാർ ഡിജിറ്റലാക്കുന്നതോടെ എളുപ്പത്തിൽ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്