ലെവി പുന:പരിശോധിക്കണമെന്ന് ശൂറയിൽ ശക്തമായ ആവശ്യം
ജിദ്ദ: രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് മേൽ ബാധകമാക്കിയിട്ടുള്ള നിർബന്ധിത ലെവി സംവിധാനം പുന:പരിശോധിക്കണമെന്ന് സൗദി ശൂറാ കൗൺസിലിൽ ശക്തമായ ആവശ്യം.
നിർബന്ധിത ലെവി ബാധകമാക്കിയതോടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെല്ലാം വലിയ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നാണ് ചില ശൂറ മെംബർമാർ സൂചിപ്പിച്ചത്.
ലെവി പൂർണ്ണമായി പിൻ വലിച്ചില്ലെങ്കിൽ പോലും നിലവിലുള്ള ലെവി വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നും ചില ശൂറാ മെംബർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തേക്ക് ചെറു കിട സ്ഥാപനങ്ങളുടെ സർക്കാർ ഫീസുകൾ തിരികെ നൽകുന്ന സംവിധാനം ആലോചിക്കണമെന്നും മറ്റൊരു ശൂറാ മെംബർ ആവശ്യപ്പെട്ടു.
ലെവി പല ചെറിയ സ്ഥാപനങ്ങളുടെയും നില നിൽപ്പിനെയും വളർച്ചയെയും തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa