Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കോടതി കയറേണ്ടി വരും; പുതിയ പരിഷ്ക്കരണം വരുന്നു

റിയാദ്: ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്ന സംവിധാനങ്ങളിൽ സൗദി അധികൃതർ പരിഷ്ക്കരണങ്ങൾ നടപ്പാക്കുന്നു.

ഇതിൽ ഏറ്റവും പ്രധാനം പിഴ അടക്കേണ്ട സമയത്തിനുള്ളിൽ തന്നെ പണം അടക്കാൻ  നിയമ ലംഘകനെ നിർബന്ധിതനാക്കുക എന്നതാണ്.

ഇതിന്റെ ഭാഗമായി ഏതെങ്കിലും ഒരു ഗതാഗതനിയമ ലംഘകൻ നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കോടതി കയറേണ്ടി വരും.

ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ ഈ സംവിധാനങ്ങൾ ഉണ്ട്.

ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനും 2016 മുതൽ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടികൾ.

2016 മുതൽ ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സൗദി സർക്കാർ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷങ്ങളിലെ ഗുരുതരമായ അപകടങ്ങളുടെ എണ്ണം 34% കുറയ്ക്കാനും
ട്രാഫിക് മരണങ്ങളുടെ എണ്ണം 51%കുറക്കാനും ശ്രമങ്ങൾ കൊണ്ട്  സാധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്