Sunday, November 24, 2024
Saudi ArabiaTop Stories

റി എൻട്രി കാലാവധി അവസാനിച്ചവർക്ക് സൗദിയിലേക്ക് മൂന്ന് വർഷം വിലക്ക്; റി എൻട്രി എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കില്ല: ആവർത്തിച്ച് ജവാസാത്ത്

ജിദ്ദ: ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കിൽ അയാളുടെ റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് സൗദി ജവാസാത്ത് ആവർത്തിച്ചു.

റി എൻട്രി വിസയിൽ പോയി വിസ കാലാവധി അവസാനിച്ച് തിരികെ വരാത്തവർക്ക് സൗദിയിലേക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ജവാസാത്ത് വീണ്ടും ഓർമ്മിപ്പിച്ചു.

അതേ സമയം മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ നിയമം പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ പോകുന്നവർക്കും ആശ്രിത വിസയിൽ ഉള്ളവർക്കും ബാധകമല്ല. അവർക്ക് ഏത് സമയവും പുതിയ വിസയിൽ മടങ്ങാം.

റി എൻട്രി വിസയിൽ പോയി തിരികെ വരാത്ത ഗാർഹിക തൊഴിലാളി വിസാ കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ ജവാസാത്ത് സിസ്റ്റത്തിൽ നിന്ന് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും.

ഗാർഹിക തൊഴിലാളിയുടെ വിസാ കാലാവധി കഴിഞ്ഞ് ഒരു മാസം കഴിയുംബോൾ തന്നെ അബ്ഷിറിൻ്റെ തവാസുൽ സിസ്റ്റം വഴി തൊഴിലാളിയെ ജവാസാത്ത് സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കാൻ സ്പോൺസർക്ക് അപേക്ഷിക്കാം.

ഗാർഹിക തൊഴിലാളിയെ ഹുറൂബാക്കിയത് 15 ദിവസത്തിനുള്ളിൽ പിൻ വലിക്കാനും അബ്ഷിറിലെ തവാസുൽ വഴി സ്പോൺസർക്ക് സാധിക്കും.

സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയി കൊറോണ കാരണം യാതാവിലക്കുകൾ വന്നത് മൂലം വിസാ കാലാവധി അവസാനിച്ച് പുതുക്കാൻ സാധിക്കാതെയും ഓട്ടോമാറ്റിക്കായി പുതുക്കാതെയും കുടുങ്ങിയ നിരവധി പേരുണ്ട്.

മൂന്ന് വർഷത്തെ വിലക്കെന്ന നിയമം അവർക്കും പുതിയ വിസയിൽ ഉടൻ മടങ്ങുന്നതിനുള്ള ശ്രമത്തിനു തടസ്സമായേക്കും. അതേ സമയം കൊറോണ കാരണമാണു ഈ അവസ്ഥ വന്നതെന്നതിനാൽ എന്തെങ്കിലും ഇളവുകൾ വന്നേക്കുമെന്നും നിരവധി പ്രവാസികൾ പ്രതീക്ഷിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്