സൗദിയിലേക്ക് നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ മുടക്കിൽ യാത്ര ചെയ്യാനുള്ള വഴികൾ
സൗദിയിലേക്ക് ചുരുങ്ങിയ ചെലവിൽ മടങ്ങാനുള്ള വഴികൾ ആരാഞ്ഞുള്ള അറേബ്യൻ മലയാളിയുടെ അന്വേഷണങ്ങൾക്ക് നാട്ടിലെ വിവിധ ട്രാവൽ ഏജൻസികൾ പ്രതികരിച്ചു.
ദുബൈ വഴിയുള്ള യാത്രകൾ പൊതുവേ ചെലവ് കുറഞ്ഞതാണെങ്കിലും പല സമയങ്ങളിലും ദുബൈ ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നായിരുന്നു സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ചെലവിൽ മടങ്ങാനുള്ള വഴികൾ അന്വേഷിച്ചുള്ള അറേബ്യൻ മലയാളിയുടെ അന്വേഷണത്തോട് ട്രാവൽ ഏജൻസികൾ പ്രതികരിച്ചത്.
യു എ ഇയിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തവർക്ക് ട്രാവൽ ഏജൻസികളൊരുക്കുന്ന താമസ, ഭക്ഷണ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പാക്കേജുകളെക്കുറിച്ചായിരുന്നു ഞങ്ങൾ പ്രധാനമായും അന്വേഷിച്ചത്.
ദുബൈ താമസ നിരക്കും ടിക്കറ്റ് നിരക്കും വർദ്ധിച്ചതിനാൽ ഇപ്പോൾ ഷാർജ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനാണു ട്രാവൽ ഏജൻസികൾ പ്രധാനമായും നിർദ്ദേശിച്ചിട്ടുള്ളത്.
ഷാർജയിലേക്ക് ടിക്കറ്റ് നിരക്കും അതോടൊപ്പം ഷാർജയിലെ താമസച്ചെലവും ദുബൈയുമായി താരതമ്യപ്പെടുത്തുംബോൾ വളരെ കുറവാണെന്നതാണു ഷാർജ സെലക്ട് ചെയ്യാൻ കാരണം.
ഷാർജയിൽ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് ബസ് മാർഗം യാത്ര ചെയ്യുംബോൾ യാത്രാ ചെലവ് മൊത്തം 60,000 ഇന്ത്യൻ രൂപയിൽ ഒതുക്കാൻ സാധിക്കുമെന്നാണു മനസ്സിലാകുന്നത്.
അതേ സമയം ചില സാഹചര്യങ്ങളിൽ ഷാർജയിൽ നിന്ന് സൗദിയിലേക്ക് കുറഞ്ഞ റേറ്റിൽ ഫ്ളൈറ്റ് ടിക്കറ്റ് ലഭിക്കുകയാണെങ്കിൽ കുറച്ച് കൂടി മുടക്കിയാൽ വിമാനം വഴി തന്നെ മടങ്ങാനും സാധിക്കും. സെപ്തംബർ 14 മുതൽ ബജറ്റ് എയർലൈനായ എയർ അറേബ്യ ഷാർജയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെന്നതും ഈ അവസരത്തിൽ പ്രവാസികൾക്ക് ഗുണം ചെയ്യും.
ഷാർജയിലോ ദുബൈയിലോ സുഹൃത്തുക്കളോ ബന്ധുക്കളോ താമസ സൗകര്യം നൽകാൻ തയ്യാറുണ്ടെങ്കിൽ യാത്രാ ചിലവ് ടിക്കറ്റ്, പിസിആർ ടെസ്റ്റ് എന്നിവയിൽ മാത്രമായി ഒതുക്കി ശരാശരി 40000 രൂപക്ക് വരെ സൗദിയിലെത്താൻ സാധിക്കും.
അതേ സമയം ഒക്ടോബറിൽ ദുബൈ എക്സ്പോ ആരംഭിക്കുന്നതിനാൽ യാത്രാ ചെലവും താമസച്ചെലവുമെല്ലാം വർദ്ധിക്കുമെന്ന സൂചനകളുമുണ്ട്.
അത് കൊണ്ട് തന്നെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടേയോ റുമുകൾ ലഭ്യമല്ലാത്തവർ ഒക്ടോബറിനു മുമ്പ് തന്നെ ട്രാവൽ ഏജൻസികളുമായോ മറ്റു ഏജൻസികളുണ്ടെങ്കിൽ അവരുമായോ ബന്ധപ്പെട്ട് ചുരുങ്ങിയ സൗദി പാക്കേജ് ബുക്ക് ചെയ്യുന്നതാകും ബുദ്ധി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa