ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലേക്ക് നേരിട്ട് വിമാന യാത്ര സംബന്ധിച്ച അനുകൂല പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിൽ നിരവധി പ്രവാസികൾ
സെപ്തംബർ 23 നു സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലുള്ളത് ആയിരക്കണക്കിനു പ്രവാസികൾ.
പലരും ദേശീയ ദിനത്തിനു അനുകൂല പ്രഖ്യാപനം വരുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അഥവാ അനുകൂല പ്രഖ്യാപനം ഇല്ലെങ്കിൽ അടുത്ത ദിവസം തന്നെ മറ്റു രാജ്യങ്ങൾ വഴി മടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടത്താമെന്നുമാണു തീരുമാനിച്ചിട്ടുള്ളത്.
ഇത്തരത്തിൽ യാത്ര മാറ്റി വെച്ച് സെപ്തംബർ 23 വ്യാഴാഴ്ച വരെ കാത്തിരിക്കാമെന്ന് കരുതിയ നിരവധി പേർ അഥവാ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റു രാജ്യങ്ങൾ വഴി ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിച്ച് അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.
ഏതായാലും വ്യാഴാാഴ്ച അനുകൂലമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ പെട്ടെന്ന് മടങ്ങേണ്ട അത്യാവശ്യമുള്ളവർ ഉടൻ മറ്റു രാജ്യങ്ങൾ വഴി മടങ്ങുന്നതിനുള്ള വഴികൾ സ്വീകരിക്കുകയായിരിക്കും ഉത്തമം.
നിലവിൽ ഷാർജ വഴിയെല്ലാം ചുരുങ്ങിയ ചെലവിൽ തന്നെ സൗദിയിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ ഉണ്ട്. ഇത് സംബന്ധിച്ച് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിശദ വിവരങ്ങൾ https://arabianmalayali.com/2021/09/22/34924/ എന്ന ലിങ്കിൽ വായിക്കാം.
അതേ സമയം ഒക്ടോബർ മുതൽ ദുബൈ എക്സ്പോ ആരംഭിക്കുന്നതിനാൽ യു എ ഇ വഴിയുള്ള യാത്രകൾക്ക് ചെലവ് വർദ്ധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ തന്നെ ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, ആരോഗ്യ പ്രവർത്തകർ, ഡിപ്ളോമാറ്റ്സ്, നയതന്ത്ര സ്ഥാപനങ്ങൾ, അന്ത്രാരാഷ്ട്ര സംഘടനകൾ തുടങ്ങിയവയിലെ ജീവനക്കാർ എന്നിവർക്കാണ് സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരം.
നാട്ടിൽ നിന്ന് രണ്ട് ഡോസ് സൗദി അംഗീകൃത വാക്സിൻ സ്വീകരിച്ച പ്രവാസികൾക്കും, സൗദിയിൽ നിന്ന് ഒരു ഡോസ് വാാക്സിൻ സ്വീകരിച്ചവർക്കും, സന്ദർശക വിസയിലുള്ളവർക്കുമെല്ലാം സൗദിയിലേക്ക് യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് മാത്രമേ നിലവിൽ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa