സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് റി എൻട്രി വിസ കാലാവധിയും നീട്ടിത്തുടങ്ങി
സല്മാൻ രാജാവിൻ്റെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലുള്ള പ്രവാസികളുടെ റി എൻട്രി വിസാ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കൽ ആരംഭിച്ചു.
തങ്ങളുടെ റി എൻട്രി വിസാ കാലാവധി നവംബർ 30 വരെ നീട്ടിയതായി പരിശോധനയിൽ വ്യക്തമായതായി ബുധനാഴ്ച നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം നിരവധി പ്രവാസികൾക്ക് ഇഖാമാ കാലാവധി നവംബർ 30 വരെ നീട്ടിക്കിട്ടിയിരുന്നു. ഇത്തരത്തിൽ ഇഖാമ കാലാവധി നവംബർ 30 വരെ നീട്ടിക്കിട്ടിയവർക്കാണ് ഇന്ന് റി എൻട്രി കാലാവധിയും പുതുക്കി ലഭിച്ചിട്ടുള്ളത്.
ഇഖാമാ, റി എൻട്രി, വിസിറ്റ് വിസാ കാലാവധികൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം ജൂലൈ 31 വരെ ഇഖാമാ ,റി എൻട്രി കാലാവധികൾ ഓട്ടോമാാറ്റിക്കായി പുതുക്കി ലഭിച്ചവർക്ക് ഇത് വരെ നവംബർ 30 വരെ നീട്ടിക്കിട്ടുന്ന ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് അറേബ്യൻ മലയാളിക്ക് അറിയാൻ സാധിച്ചിട്ടുള്ളത്.
എങ്കിലും വൈകാതെ തങ്ങളുടെ കാര്യത്തിലും അനുകൂലമായ ഒരു തീരുമാാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരും ഉള്ളത്.
കഫീൽ റെഡിലുള്ളവർക്കും പണം നൽകിയാൽ പോലും പുതുക്കാൻ സ്പോൺസർമാർമാർ സഹകരിക്കാത്തവർക്കും ഉയർന്ന ലെവി തുക നാട്ടിൽ നിന്ന് കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്കും ഇഖാമ, റി എൻട്രി ഓട്ടോമാറ്റിക്കായി പുതുക്കി ലഭിക്കുന്നത് മാത്രമാണ് ഒരു ആശ്രയം.
കഴിഞ്ഞ വർഷം ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിക്കുകയും എന്നാൽ ഓട്ടോമാറ്റിക്കായി പുതുക്കുന്ന പദ്ധതിയിൽ ഉൾപ്പെടാതെ പോകുകയും ചെയ്ത നിരവധി പ്രവാസികൾ നാട്ടിൽ തങ്ങൾക്കനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa