Monday, November 25, 2024
Saudi ArabiaTop Stories

ഫിലിപിനോ പ്രബോധകൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് സൗദികളും വിദേശികളും

റിയാദ്: പ്രമുഖ ഫിലിപിനോ പ്രബോധകനും പ്രാസംഗികനുമായിരുന്ന ശൈഖ് മുഹമ്മദ് ദെലാബിനയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്വദേശികളും വിദേശികളും.

അസുഖ ബാധിതനായിരുന്ന ശൈഖ് മുഹമ്മദ് ദെലാബിന കഴിഞ്ഞ ദിവസമായിരുന്നു റിയാദിൽ വെച്ച് അന്തരിച്ചത്.

30 വർഷം മുംബ് ഇസ് ലാം സ്വീകരിച്ച ദെലാബിനയുടെ ശ്രമഫലമായി 30,000 ത്തിൽ പരം ആളുകളായിരുന്നു ഇസ് ലാമിലേക്ക് കടന്ന് വന്നത്.

റിയാദിലെ ബത് ഹയിലെ വിദേശികൾക്കുള്ള പ്രബോധന കാര്യാലയം കേന്ദ്രീകരിച്ചായിരുന്നു ദെലാബിന പ്രവർത്തിച്ചിരുന്നത്.

ബത് ഹയിലെ ഓഫീസിൽ വെച്ച് തന്നെയായിരുന്നു 30 വർഷങ്ങൾക്ക് മുംബ് ദെലാബിന ഇസ് ലാം സ്വീകരിച്ചതും എന്നത് ശ്രദ്ധേയമാണ്.

അദ്ദേഹത്തിൻ്റെ ശ്രമ ഫലമായി ശരാശരി പ്രതിമാസം 50 നും 70 നും ഇടയിൽ ആളുകൾ ഇസ് ലാം സ്വീകരിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രധാനമായും ഫിലിപിനോ പൗരന്മാരെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രബോധന പ്രവർത്തനങ്ങൾ നടന്നിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്