Sunday, March 8, 2026
Saudi Arabia

സൌദി ദേശീയ ദിനത്തോടനുബന്ധിച്ച് മര്‍കസ് അലുംനി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു.

ജിദ്ദ: സൌദിയുടെ 91-ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൌദിയിലെ മര്‍കസ് അലുംനിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 23-നു മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സോണ്‍ കമ്മിറ്റിയും 91 വീതം മരങ്ങളാണ് നടുക.

ദേശീയ കാമ്പയിന്‍റെ ഉദ്ഘാടനം മദീനയിലെ ചരിത്ര പ്രസിദ്ധമായ സല്‍മാനുല്‍ ഫാരിസി കൃഷിത്തോട്ടത്തില്‍ പ്രമുഖ സ്വദേശീ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുമെന്ന് പ്രസിഡണ്ട് ഡോ.സൈഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. ഷാഹുല്‍ ഹമീദ്, കോര്‍ഡിനേറ്റര്‍ അഷ്റഫ് കൊടിയത്തൂര്‍ എന്നിവര്‍ അറിയിച്ചു.

കാരന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് മര്‍കസ് അലുംനി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്