Sunday, November 24, 2024
Saudi ArabiaTop Stories

റിയാദിൽ യുവതി ഓടിച്ച കാർ ടെലികോം ഓഫീസിനകത്തേക്ക് പാഞ്ഞ് കയറി: വീഡിയോ കാണാം

റിയാദ്: നോർത്തേൺ റിയാദിൽ ഒരു യുവതി ഓടിച്ച കാർ ടെലികോം കംബനിയുടെ ഓഫീസിലേക്ക് പാഞ്ഞ് കയറി.

മൊബൈൽ സിം മാറ്റുന്നതിനായി എത്തിയ യുവതി കാർ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാർ ഓഫീസിനകത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു.

വേഗതിയിലെത്തിയ കാർ ഓഫീസിലിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയാണ് വന്നത്.

ജീവനക്കാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ജീവനക്കാരനു പരിക്കേറ്റിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

ഓഫീസിന്റെ ഗ്ലാസ് തകരുകയും ഉള്ളിൽ കേട് പാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കാർ ഓഫീസിനകത്തേക്ക് പാഞ്ഞ് കയറുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്