Tuesday, September 24, 2024
Saudi ArabiaTop Stories

91 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ട്രെയിൻ ടിക്കറ്റിനു 91% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സൗദി റെയിൽവേ

ദമാം: രാജ്യത്തിന്റെ 91 ആം ദേശീയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുമായി സൗദി റെയിൽ വേ.

SAR ആപ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 91 ശതമാനം ഡിസ്കൗണ്ട് ആണ്‌  റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈസ്റ്റേൺ, നോർത്തേൺ റെയിൽ വേ ലൈനുകളിലെ ട്രെയിനുകൾക്കുള്ള ബുക്കിംഗിലാണു ഡിസ്കൗണ്ട് ലഭിക്കുക.

സെപ്തംബർ 23 മുതൽ ഒക്ടോബർ 30 വരെ ഓഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഇക്കോണമി ക്ലാസിന്റെയും ബിസിനസ് ക്ലാസിന്റെയും ബുക്കിംഗിന് കിഴിവ് ബാധകമാകും.  ഓഫർ ആദ്യ 910 ബുക്കിംഗിനായിരിക്കും.

ഓഫർ ലഭിക്കാൻ SAR ആപിനുള്ളിൽ KSA91 എന്ന കോഡ് നൽകണമെന്ന് റെയിൽ വേ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്