സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശി പിടിയിൽ; ശിക്ഷ പ്രസിദ്ധപ്പെടുത്തി മന്ത്രാലയം
റിയാദ്: ബിനാമി ബിസിനസിലേർപ്പെട്ട സിറിയൻ പൗരനെ പിടികൂടിയതായി സൗദി വാണിജ്യ മന്ത്രാലയം.
നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാധനങ്ങൾ സ്വന്തം നിലയിൽ കച്ചവടം ചെയ്യുകയായിരുന്നു ഇയാൾ.
വിദേശിക്ക് ഒരു ലക്ഷം റിയാൽ പിഴയും നാട് കടത്തലും സ്ഥാപനങ്ങളുടെ രേഖകൾ കാൻസൽ ചെയ്യലും ആണ് ശിക്ഷയായി ക്രിമിനൽ കോർട്ട് വിധിച്ചത്.
വിദേശിക്ക് ഇനി സൗദിയിലേക്ക് ഒരു ജോലിക്കായി പ്രവേശിക്കാൻ സാധിക്കില്ല. തനിക്കെതിരെയുള്ള വിധി സ്വന്തം ചെലവിൽ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും വേണം.
അടുത്ത ഫെബ്രുവരി 16 നു മുമ്പ് പദവി ശരിയാക്കാനുള്ള അനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം രാജ്യത്തെ സ്വദേശികളോടും വിദേശികളോടും വീണ്ടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa