കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയത് 31 ഓപറേഷനുകൾ; 92 ഹൂത്തികൾ കൊല്ലപ്പെട്ടു
ഹൂത്തികളുടെ ആസ്ഥാനങ്ങളിൽ അറബ് സഖ്യ സേന നടത്തുന്ന സൈനിക ഓപറേഷനുകൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 31 സൈനിക ഓപറേഷനുകൾ സഖ്യ സേന നടത്തിയതായി സഖ്യ സേന വാക്താവ് അറിയിച്ചു.
സൈനിക നീക്കത്തിൽ ഹൂത്തികളുടെ 11 സൈനിക വാഹനങ്ങൾ തകർക്കുകയും 92 ഹൂത്തികൾ കൊല്ലപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലും ഹുത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയ വിവിധ ഓപറേഷനുകളിൽ ഹൂത്തികൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
സൗദി അതിർത്തിക്കുള്ളിലേക്കുള്ള ഹൂത്തികളുടെ പ്രകോപനപരമായ ആക്രമണങ്ങൾക്ക് ശക്തമയാ തിരിച്ചടി നൽകുമെന്നും സാധാരണക്കാരുടെ സുരക്ഷ മുഖ്യമാണെന്നും സഖ്യ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa