സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പുതിയ വിസയിൽ നേരിട്ട് വരുന്നതിനെക്കുറിച്ചും സ്വദേശത്ത് നിന്ന് വാക്സിനെടുത്ത് സൗദിയിലെത്തി പിന്നീട് അവധിയിൽ വന്നാൽ നേരിട്ട് സൗദിയിലേക്ക് പോകാമോ എന്നതിനെ സംബന്ധിച്ചുമുള്ള സംശയങ്ങൾക്ക് ജവാസാത്ത് പ്രതികരിച്ചു
ജിദ്ദ: സ്വദേശത്ത് നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഒരാൾ 14 ദിവസം സൗദിയിലേക്ക് പ്രവേശന വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കുകയും പിന്നീട് നാട്ടിലേക്ക് അവധിയിൽ വരികയും ചെയ്താൽ അയാൾക്ക് വീണ്ടും സൗദിയിലേക്ക് മടങ്ങുന്ന സമയം 14 ദിവസം പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ കഴിയേണ്ടതുണ്ടോ എന്ന സംശയത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദി വിലക്കേർപ്പെടുത്തിയ രാജ്യത്ത് സൗദിയിലേക്ക് കടക്കുന്നതിൻ്റെ മുംബ് 14 ദിവസങ്ങൾക്കുള്ളിൽ സന്ദർശിച്ചിരിക്കാൻ പാടില്ല എന്നതാണ് വ്യവസ്ഥ എന്നാണ് ജവാസാത്ത് മറുപടി പറഞ്ഞത്.
ഇതോടെ നിലവിലെ സാഹചര്യത്തിൽ സൗദി പ്രവേശന വിലക്കേർപ്പെടുത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം ദുബൈയിലും മറ്റും കഴിഞ്ഞ് സൗദിയിൽ പ്രവേശിച്ചവർ വീണ്ടും അവധിയിൽ വന്നാൽ പിന്നീട് സൗദിയിലേക്ക് മടങ്ങുന്ന സമയം മുൻപത്തെ പോലെത്തന്നെ യു എ ഇ പോലുള്ള സൗദി വിലക്കേർപ്പെടുത്താത്ത സ്ഥലങ്ങളിൽ 14 ദിവസം താമസിച്ച് മാത്രമേ സൗദിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാം.
അതേ സമയം ഇന്ത്യക്കുള്ള വിലക്ക് സൗദി നീക്കം ചെയ്താൽ പിന്നീട് സാധാരണ പോലെത്തന്നെ നേരിട്ട് പോകുകയും ചെയ്യാം.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പുതിയ വിസയിൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പിന്നീട് പുതിയ വിസയിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുമെന്നും യാത്രക്കാർ യാത്രാ രേഖകൾ ശരിയാണെന്ന് ഉറപ്പ് വരുത്തണമെന്നുമാണു ജവാസാത്ത് മറുപടി നൽകിയത്.
ഇതോടെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിൽ എക്സിറ്റിൽ വന്നവർക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലുമെല്ലാം ഇന്ത്യയടക്കമുള്ള പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധിക്കും എന്ന് മനസ്സിലാക്കാം. നിലവിൽ പല പ്രവാസികളും ഇത്തരത്തിൽ സൗദിയിലേക്ക് പ്രവേശിച്ചിട്ടും ഉണ്ട്.
എങ്കിലും ചില എയർലൈൻ കംബനികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുന്ന പ്രവാസികളെ അനാവശ്യമായി ഭീതിപ്പെടുത്തുന്നുണ്ടെന്ന് പല പ്രവാസികളും അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു. ഇത്തരം സന്ദർഭത്തിൽ ജവാസാത്തിൻ്റെ മറുപടിയുടെ താഴെക്കൊടുത്ത സ്ക്രീൻ ഷോട്ട് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്ത് പ്രവാസികൾക്ക് പ്രശനം പരിഹരിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa