Monday, September 23, 2024
Saudi ArabiaTop Stories

മരുഭൂമി ഹരിത ഭൂമിയാക്കും; പദ്ധതി പുറത്ത് വിട്ട് കിരീടാവകാശി

റിയാദ്: ഗ്രീൻ സൗദി പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പുറത്ത് വിട്ടു.

700 ബില്യൻ റിയാലിലധികം നിക്ഷേപമാണ്‌ ഗ്രീൻ സൗദിയുടെ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രീൻ എക്കോണമി ഡെവലപ്മെന്റ്, മികച്ച തൊഴിലവസരങ്ങൾ, മികച്ച നിക്ഷേപാവസരങ്ങൾ എന്നിവയെല്ലാം പദ്ധതി വഴി സാധ്യമാകും.

ലോകത്തിലെ ഏറ്റവും സുസ്ഥിരവും വനവൽക്കരണവുമുള്ള നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റും.

450 മില്യൻ മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് രാജ്യത്ത് വനവൽക്കരണ സംരംഭത്തിനു തുടക്കം കുറിക്കും.

കാർബൺ ബഗിർഗമനം കുറച്ച് ഊർജ്ജ പരിവർത്തന പദ്ധതികളും മറ്റുമായി ലോകം തന്നെ ഉറ്റു നോക്കുന്ന വിവിധ സംരംഭങ്ങളാണു ഗ്രീൻ സൗദി പദ്ധതി വഴി നടപ്പാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്