അതിർത്തി നിയമ ലംഘകരെ സഹായിക്കുന്നവർക്കും ജോലി നൽകുന്നവർക്കും 15 വർഷം തടവ്; സൗദിയിൽ ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകരെ പിടികൂടുന്നത് തുടരുന്നു
സൗദിയിൽ ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 15,688 നിയമ ലംഘകരെയാണു സുരക്ഷാ പരിശോധനകളിൽ പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 7088 ഇഖാമ നിയമ ലംഘകരും 6985 അതിർത്തി നിയമ ലംഘകരും 1615 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.
അതിർത്തികൾ വഴി നുഴഞ്ഞ് കയറാൻ ശ്രമിച്ച 406 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 57 ശതമാനം യമനികളും 41 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃത രീതികളിൽ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 10 പേരും നിയമ ലംഘകർക്ക് അഭയം നൽകിയ 20 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.
അതിർത്തി നിയമ ലംഘകരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനോ അവരെ സഹായിക്കുന്നതിനോ താമസ യാത്രാ തൊഴിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനോ തുനിയുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa