Sunday, September 22, 2024
Saudi ArabiaTop Stories

റിയാദ് നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമാകുന്നു; 44 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റും

റിയാദ്: അന്താരാഷ്ട്ര കമ്പനികളുടെ റീജ്യണൽ ഹെഡ് ക്വാർട്ടേഴ്സ് റിയാദിലേക്ക് ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി രാജ്യത്ത് 67 ബില്യൻ റിയാലിന്റെ നിക്ഷേപം കൊണ്ട് വരുമെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ സി ഇ ഒ ഫഹദ് അൽ റഷീദ് അറിയിച്ചു.

പദ്ധതി വഴി 2030 ഓടെ പദ്ധതി വഴി 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും റഷീദ് സൂചിപ്പിച്ചു.

44 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ  ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു.

അന്താരാഷ്‌ട്ര കമ്പനികളുടെ റീജണൽ കാര്യാലയങ്ങളെ ആകർഷിക്കുന്നതിനുള്ള പരിപാടിയിൽ ഇത്രയധികം കമ്പനികൾ ചേരുന്നത്, റിയാദ് ബിസിനസ്സ് ആകർഷിക്കുന്ന ഒരു ആഗോള നഗരമാണെന്നും ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് താൽപ്പര്യമുള്ള നിക്ഷേപ കേന്ദ്രമാണെന്നും സൂചിപ്പിക്കുന്നുവെന്ന്  സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

വിഷൻ 2030 വിഭാവന ചെയ്യുന്ന നിരവധി അവസരങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ തിരിച്ചറിഞതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ, സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, പ്രാദേശിക വിപണിയിലെ നിക്ഷേപത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന നിക്ഷേപകരുടെ കൂടുതൽ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ചില പ്രമുഖ കമ്പനികൾ ദുബൈയിലുള്ള തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റിയിരുന്നു. ആഗോള നിക്ഷേപകരുടെ പുതിയ ആകർഷക കേന്ദ്രമായി റിയാദ് മാറുന്നതിന്റെ സൂചനയായാണ് ഇതിനെ വിദഗ്ധർ വിലയിരുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്