Monday, September 23, 2024
Saudi ArabiaTop Stories

സഊദ് രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം സ ഊദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു

സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഇന്ന് പുലർച്ചെ പുറത്ത് വിട്ടത്.

ചൊവ്വാഴ്ച അസർ നമസ്ക്കാരനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കപ്പെടും.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അബ്ദുറഹ്മാൻ രാജകുമാരന്റെ മകനാണ്‌ സഊദ് രാജകുമാരൻ.

രാജകുമാരന്റെ മരണത്തിൽ പ്രമുഖ സൗദി രാജകുടുംബാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

വളരെ വിനയാന്വിതരും ഏവർക്കും പ്രിയങ്കരനുമായിരുന്നു സ ഊദ് രാജകുമാരനെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്