Wednesday, November 27, 2024
Saudi ArabiaTop Stories

സംഭാവന പിരിച്ചു; സൗദിയിൽ ആറ് വിദേശികളടക്കം 31 പേർ പിടിയിൽ

ജിദ്ദ: സൗദിയിൽ അനധികൃതമായി ധനസമാഹരണം നടത്തിയതിന്റെ പേരിൽ വിദേശികളടക്കം 31 പേർ പിടിയിലായി. 25 സ്വദേശികളും ആറ് വിദേശികളുമാണ് അറസ്റ്റിലായത്.

അനുമതിയില്ലാതെ സംഭാവനകൾ പിരിക്കുകയും അതിനു വേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് അറസ്റ്റെന്ന് നാഷണൽ സെന്റർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ അറിയിച്ചു.

സൗദിയിലെ ജീവകാരുണ്യ വികസന പ്രവർത്തനങ്ങൾ നാഷണൽ സെന്റർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ ആണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വിദേശികളും സ്വദേശികളും ഈ സെന്റർ മുഖേന മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് അധികൃതർ അറിയിച്ചു.

മുൻപും ഇത്തരത്തിൽ അനധികൃതമായി സംഭാവന പിരിച്ചതിന്റെ പേരിൽ നിരവധി പേർ നടപടികൾ നേരിട്ടിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിൽ കിണർ കുഴിക്കാൻ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് പിരിവ് നടത്തിയതിന് ഒരു സംഘത്തെ മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

രാജ്യം അനുവദിക്കുന്ന ഔദ്യോഗിക മാര്ഗങ്ങളിലൂടെയല്ലാതെ ധനസമാഹരണം നടത്തുകയോ സംഭാവനകൾ നൽകുകയോ ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് സെന്റർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa