ജിസാനു നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം
ജിസാനെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ബോംബ് ഡ്രോൺ ആക്രമണ ശ്രമം. അതേ സമയം ബോംബ് ഡ്രോൺ തകർത്തതായി സഖ്യ സേനാ വാക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഹൂത്തികൾ ജിസാനെ ലക്ഷ്യമാക്കി ബോംബ് ഡ്രോൺ ആക്രമണ ശ്രമം നടത്തിയിരുന്നു.
ഇറാന്റെ പിന്തുണയുള്ള ഹൂത്തി മിലിഷ്യ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ബോധപൂർവം ലക്ഷ്യമിട്ട് നടത്തുന്ന അക്രമ ശ്രമങ്ങളെ സഖ്യ സേനാ നേതൃത്വം അപലപിച്ചു.
ഹൂത്തികളുടെ പ്രകോപനപരമായ നീക്കങ്ങൾക്ക് മറുപടിയായി ഹൂത്തീ കേന്ദ്രങ്ങളിൽ സഖ്യ സേന കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സൈനിക ഓപറേഷനുകൾ നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa