സൗദികളോട് എത്യോപ്യ വിടാൻ എംബസി
എത്യോപ്യയിലുള്ള മുഴുവൻ സ്വദേശികളും അടുത്ത സമയത്ത് തന്നെ എത്യോപ്യയിൽ നിന്ന് പോകണമെന്ന് സൗദി എംബസി ആവശ്യപ്പെട്ടു.
എത്യോപ്യ കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ ആഹ്വാനം.
എല്ലാ പൗരന്മാരും അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നും എംബസി ആഹ്വാനം ചെയ്യുന്നു.
രാജ്യത്ത് ആക്രമണം രൂക്ഷമായതിനെ തുടർന്ന് എത്യോപ്യൻ സർക്കാർ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
തലസ്ഥാനത്തേക്കുള്ള ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ മുന്നേറ്റം തടയാൻ ആയുധമെടുക്കാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa