വലീദ് രാജകുമാരൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 16.5 ബില്യൺ റിയാൽ
പ്രമുഖ സൗദി രാജകുടുംബാംഗവും അറബ് കോടീശ്വരനുമായ വലീദ് ബിൻ ത്വലാൽ രാജകുമാരൻ തന്റെ നേതൃത്വത്തിലുള്ള അൽ വലീദ് ഫിലാന്ത്രഫീസ് ഇത് വരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കിയ തുകയുടെ കണക്ക് പുറത്ത് വിട്ടു.
1980 ൽ രാജകുമാരൻ സംരംഭം ആരംഭിച്ചത് മുതൽ 2021 വരെയുള്ള 41 വർഷത്തെ പ്രവർത്തന റിപ്പോറ്ട്ടാണു രാജകുമാരൻ പുറത്ത് വിട്ടത്.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 1 ബില്യണിലധികം ആളുകൾക്ക് പ്രയോജനപ്പെടും വിധം 16.5 ബില്യൺ റിയാലിലധികം തുകയാണ് ഇത് വരെ ചെലവഴിച്ചതെന്ന് പ്രിൻസ് വലീദ് അറിയിച്ചു.
ലോകത്തെ 189 രാജ്യങ്ങളിൽ വലീദ് ഫിലാന്ത്രഫീസ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അന്താരാഷ്ട്ര കംബനികളുടെ സഹായത്തോടെ നിലവിൽ നടപ്പാക്കുന്ന 60-ലധികം പദ്ധതികൾക്ക് പുറമെ ആയിരത്തിലധികം പദ്ധതികൾ ഇതുവരെ നടപ്പാക്കിയതായി രാജകുമാരൻ ചൂണ്ടിക്കാട്ടി.
സൽമാൻ രാജാവിന്റെ സഹോദര പുത്രനായ വലീദ് രാജകുമാരൻ നിരവധി പ്രമുഖ അന്താരാഷ്ട്ര കമ്പനികളിൽ പങ്കാളിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa