Tuesday, November 26, 2024
Saudi ArabiaTop Stories

സെക്കൻഡ് ഡോസ് സ്വീകരിച്ച് ഒരു മാസം കഴിഞ്ഞാൽ ഡയാലിസിസ് ചെയ്യുന്നവരും അവയവ മാറ്റം നടത്തിയവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

സെക്കൻഡ് ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കേണ്ട ആവശ്യകത സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.

കൊറോണ വാക്സിനുകളുടെ ഫലപ്രാപ്തി കാലക്രമേണ കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നതിനാലാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് അനിവാര്യമാകുന്നത്.

സെക്കൻഡ് ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട വിവിധ കാലയളവിനെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി.

ഡയാലിസിസ് ചെയ്യുന്നവർ, അവയവ മാറ്റം നടത്തിയവർ എന്നീ രണ്ട് വിഭാഗങ്ങളിൽ പെടുന്നവർ സെക്കൻഡ് ഡോസ് സ്വീകരിച്ച് ഒരു മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.

അതേ സമയം 18 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റുള്ള മുഴുവൻ ആളുകളും സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞതിനു ശേഷമാണു ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതെന്നും ആരോഗ്യ മന്ത്രാലായം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്