Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ യഥാർത്ഥ ശൈത്യ കാലത്തിൻ്റെ ആരംഭം എന്നായിരിക്കുമെന്ന് വ്യക്തമാക്കി നിരീക്ഷകൻ;അടുത്ത 4 ദിവസങ്ങളിൽ രാജ്യത്തെ 6 പ്രവിശ്യകളിൽ മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ വിഭാഗം

ജിദ്ദ: സൗദിയിൽ ഡിസംബർ 1 മുതലായിരിക്കും യഥാർത്ഥ ശൈത്യ കാലം ആരംഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ അറിയിച്ചു.

അതേ സമയം തബൂക്ക്, ഹായിൽ, ഖാസിം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ഈ വരുന്ന തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ പ്രഭാതത്തിൽ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നേക്കും.

കർഷകരും ഇടയരും പുലർച്ചെയും രാത്രി വൈകി ജോലി ചെയ്യുന്നവരും താപ നില താഴുന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഈ വരുന്ന ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഈസ്റ്റേൺ പ്രവിശ്യയിലും,അസീർ, ജിസാൻ, അൽബാഹ, മക്ക, മദീന പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്