Wednesday, November 27, 2024
Top Stories

അബഹ എയർപോർട്ടിനു നേരെ ബോംബ് ഡ്രോൺ ആക്രമണ ശ്രമം

അബഹ ഇൻ്റർനാഷണൽ എയർപോർട്ടിനു നേരെ ഹൂത്തികൾ അയച്ച ബോംബ് ഡ്രോൺ തകർത്തതായി സഖ്യ സേന അറിയിച്ചു.

സാധാരണക്കാരുടെ സംരക്ഷണത്തിനു വേണ്ട ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി.

നേരത്തെ ഖമീസ് മുഷൈത്തിനെയും ജിസാനെയും ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ഡ്രോണാക്രമണ ശ്രമങ്ങൾ സഖ്യ സേന തകർത്തിരുന്നു.

ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേനയുടെ നേതൃത്വത്തിൽ നടന്ന സൈനിക ഓപറേഷനുകളിൽ ഹൂത്തികൾക്ക് നിരവധി ആൾ നാശമുണ്ടാകുകയും നിരവധി സൈനിക വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa