ഇറാഖ് പ്രധാനമന്ത്രിയെ ബോംബ് ഡ്രോൺ ഉപയോഗിച്ച് വധിക്കാൻ ശ്രമം
ഇറാഖ് പ്രധാനമന്ത്രി മുസ്ത്വഫാ അൽ കാദിമി ബോംബ് ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
ബഗ്ദാദിലെ ഗ്രീൻ സോണിലുള്ള കാദിമിയുടെ താമസസ്ഥലം ലക്ഷ്യമാക്കിയായിരുന്നു ബോംബ് ഡ്രോൺ ആക്രമണം നടന്നത്.
പ്രധാന മന്ത്രി സുരക്ഷിതനാണെന്ന് ഇന്ന് പുലർച്ചെ ഇറാഖ് വാർത്ത ഏജൻസി അറിയിച്ചു.
നേരത്തെ ഗ്രീൻ സോണിനടുത്ത് വെടി വെപ്പുണ്ടാകുകയും പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോക്കറ്റ് ആക്രമണത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa