രണ്ട് തരം ബിനാമികളെക്കുറിച്ച് വ്യക്തമാക്കി സൗദി ചേംബർ ബോഡ് മെംബർ
രാജ്യത്ത് നിലവിലുള്ള രണ്ട് തരം ബിനാമി പ്രവർത്തനങ്ങളെക്കുറിച്ച് ഷർഖിയ ചേംബർ ബോഡ് മെമ്പർ ബന്ദർ അൽ ജാബ്രി വ്യക്തമാക്കി.
വാണിജ്യ ബിനാമി പ്രവർത്തനങ്ങളും ലേബർ ബിനാമി പ്രവർത്തനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ജാബ്രി വിശദീകരിച്ചത്.
വാണിജ്യ ബിനാമി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സ്വദേശി നിശ്ചിത സംഖ്യ സ്വീകരിച്ച് കൊണ്ട് തന്റെ കൊമേഴ്സ്യൽ രെജിസ്റ്റ്രേഷന്റെ മറവിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ ഒരു വിദേശിയെ അനുവദിക്കുന്നതാണ്.
അതേ സമയം ലേബർ ബിനാമി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വരികയും സ്പോൺസർക്ക് പ്രതിമാസം ലഭിക്കുന്ന ഒരു തുകയ്ക്ക് പകരം നിയമവിരുദ്ധമായി വിദേശ തൊഴിലാളയെ മാർക്കറ്റിൽ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നതാണ്.
പെട്രോൾ പമ്പിലായാലും ബാർബർ ഷോപ്പിലായാലും ഇൻഡസ്റ്റ്രിയൽ ഏരിയകളിലായാലും തൊഴിലാളികളുടെ പദവി ശരിയാക്കൽ പ്രയാസമുള്ള കാര്യമല്ലെന്നും ജാബ്രി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa