Monday, September 23, 2024
Saudi ArabiaTop Stories

ത്വാഇഫിൽ ശക്തമായ ഐസ് മഴയും വെള്ളപ്പാച്ചിലും; വീഡിയോ വൈറലാകുന്നു

ത്വാഇഫിലെ വിവിധ പ്രദേശങ്ങൾ ശക്തമായ ഐസ് മഴക്കും വെള്ളപ്പാച്ചിലിനും സാക്ഷിയായി.

ഷഫാ, സുദൈറ റോഡ് എന്നിവിടങ്ങളിലെല്ലാം കനത്ത ആലിപ്പഴ വർഷമാണുണ്ടായത്.

റോഡുകളെല്ലാം ഐസ് മൂടിയ നിലയിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

ഇപ്പോഴും ആകാശം മേഘാവൃതമാണെന്നും മഴക്കുള്ള സാധ്യത നില നിൽക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മക്ക പ്രവിശ്യയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ത്വാഇഫിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട ആലിപ്പഴ വർഷവും വെള്ളപ്പാച്ചിലും കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്